/kalakaumudi/media/post_banners/e384538206ec6cb4d55bec7e36f2ec822493c6973780dac43b1f264ad52b1e04.jpg)
പട്‌ന: ബിഹാറില്‍ പൊലീസുകാരിയെ ഭര്‍ത്താവ് വെടിവച്ച് കൊലപ്പെടുത്തി. പൊലീസില്‍ കോണ്‍സ്റ്റബിള്‍ ട്രെയിനിയായ 23കാരി ശോഭാ കുമാരിയെയാണ് ഭര്‍ത്താവ് ഗജേന്ദ്രയാദവ് കൊലപ്പെടുത്തിയത്. ഗജേന്ദ്ര യാദവും പൊലീസ് ഓഫീസറാണ്.
ജോലി ലഭിച്ച ശേഷം വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ കുറഞ്ഞതാണ് ശോഭാ കുമാരിയെ കൊലപ്പെടുത്താന്‍ കാരണം. ഗജേന്ദ്ര യാദവ് ഒളിവിലാണ്.
വെളളിയാഴ്ച പട്‌നയിലെ ഹോട്ടല്‍ മുറിയിലാണ് കൊലപാതകം നടന്നത്. ഭര്‍ത്താവ് ബുക്ക് ചെയ്ത മുറിയില്‍ ശോഭാ കുമാരി എത്തിയതാണ്. പിടിവലിക്കുശേഷമാണ് കൊലപാതകം നടന്നതെന്നും മൃതദേഹം നഗ്നമായ നിലയിലായിരുന്നെന്നും പൊലീസ് അറിയിച്ചു.