ഞാനും കോണ്‍ഗ്രസും പലസ്തീനൊപ്പം; വിഷയത്തിന്റെ ഗൗരവം അറിയാം, ആരും പഠിപ്പിക്കേണ്ടതില്ല: തരൂര്‍

ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എം പി. നേരത്തെ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് തരൂരിന്റെ വിശദീകരണം.

author-image
Web Desk
New Update
ഞാനും കോണ്‍ഗ്രസും പലസ്തീനൊപ്പം; വിഷയത്തിന്റെ ഗൗരവം അറിയാം, ആരും പഠിപ്പിക്കേണ്ടതില്ല: തരൂര്‍

കോഴിക്കോട്: ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എം പി. നേരത്തെ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് തരൂരിന്റെ വിശദീകരണം. കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലാണ് തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഞാനും കോണ്‍ഗ്രസും പലസ്തീനൊപ്പമാണ്. ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചു. യാസര്‍ അറാഫത്തിനെ നേരില്‍ കാണാനും സംസാരിക്കാനും പല തവണ അവസരം ലഭിച്ചിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം എനിക്ക് അറിയാം. അതാരും പഠിപ്പിക്കേണ്ടതില്ല. തരൂര്‍ പറഞ്ഞു.

ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. ഇസ്രയേല്‍ ഈ ആക്രമണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.

സമാധാനത്തിനായാണ് എല്ലാവരും സംസാരിക്കുന്നത്. ഈ മഹാറാലിയിലൂടെ നമ്മളും നമ്മുടെ ശബ്ദം ലോകത്തിന്റെ ശബ്ദത്തിനൊപ്പം കേള്‍പ്പിക്കുകയാണ്. തരൂര്‍ പറഞ്ഞു.

നേരത്തെ മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യാദാര്‍ഢ്യ റാലിയില്‍ ഹമാസ് ഭീകരരാണെന്ന് തരൂര്‍ പ്രസംഗിച്ചതാണ് വിവാദമായത്.

shashi tharoor congress party israel hamas Palestine