ഹൈസ്‌കൂളിന് സമീപം വ്യാജവാറ്റ്; പ്രതി പിടിയില്‍

നെടുമങ്ങാട് വ്യാജവാറ്റ് കേന്ദ്രത്തിലെ പരിശോധനയില്‍ 25 ലിറ്റര്‍ ചാരായവുമായി ക്രിമിനല്‍ കേസ് പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വിതുര കളിയിക്കല്‍ കിഴക്കുംകര റോഡരികത്തു വീട്ടില്‍ ശിവജി(53)യെ ആണ് നെടുമങ്ങാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

author-image
Web Desk
New Update
ഹൈസ്‌കൂളിന് സമീപം വ്യാജവാറ്റ്; പ്രതി പിടിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് വ്യാജവാറ്റ് കേന്ദ്രത്തിലെ പരിശോധനയില്‍ 25 ലിറ്റര്‍ ചാരായവുമായി ക്രിമിനല്‍ കേസ് പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വിതുര കളിയിക്കല്‍ കിഴക്കുംകര റോഡരികത്തു വീട്ടില്‍ ശിവജി(53)യെ ആണ് നെടുമങ്ങാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ് ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് നഗരമധ്യത്തില്‍ വാടക വീട് കേന്ദ്രീകരിച്ചാണ് വന്‍ തോതില്‍ വ്യാജവാറ്റ് നടത്തിയത്.

മഞ്ച ഗവ.ബോയിസ് ഹൈസ്‌കൂളിന് സമീപമുള്ള വാടക വീട്ടിലാണ് പ്രതി വ്യാജവാറ്റ് നടത്തിയിരുന്നത്.
ഇയാളില്‍ നിന്ന് ചാരായവും 250 ലിറ്റര്‍ കോടയും 30,000 രൂപയുടെ വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. 1500 മുതല്‍ 2000 രൂപയ്ക്കു വരെയാണ് ഒരു ലിറ്റര്‍ ചാരായം വില്പന നടത്തിയിരുന്നത്.

ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പരിശോധനയില്‍ നിരവധി പേര്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്.

Latest News Crime trivandrum illicit hooch news update