/kalakaumudi/media/post_banners/c82ee2558a379777f774143c3cb8bab8f085f602f5fa99603703c58fa3047e73.jpg)
പത്തനംതിട്ട: ന്യൂസ് ക്ലിക്ക് കേസില്‍ കേരളത്തിലും ഡല്‍ഹി പൊലീസിന്റെ പരിശോധന. ന്യൂസ് ക്ലിക് വീഡിയോഗ്രാഫര്‍ അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. കേരള പൊലീസിനെ അറിയിച്ച ശേഷമായിരുന്നു പരിശോധന.
അനുഷയുടെ മൊഴി രേഖപ്പെടുത്തുകയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയും ബുധനാഴ്ചയാണ് അറസ്റ്റിലായത്. ഇരുവരെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി ന്യൂസ് ക്ലിക്ക് വിദേശഫണ്ട് കൈപ്പറ്റിയെന്ന കേസിലാണ് നടപടി. ഗുരുതര ആരോപണങ്ങളാണ് ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പൊലീസിന്റെ എഫ്ഐആറിലുള്ളത്.
2018 ഏപ്രില്‍ മുതല്‍ വിദേശത്ത് നിന്ന് കോടികള്‍ ലഭിച്ചെന്നും ഈ പണം രാജ്യവിരുദ്ധ വാര്‍ത്തകള്‍ നല്‍കാന്‍ വേണ്ടി ഉപയോഗിച്ചെന്നും പൊലീസ് ആരോപിക്കുന്നു.