ഷബ്‌നയുടെ മരണം: ഭര്‍ത്താവിന്റെ അമ്മ അറസ്റ്റില്‍

കുന്നുമ്മക്കരയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മ അറസ്റ്റില്‍.

author-image
Web Desk
New Update
ഷബ്‌നയുടെ മരണം: ഭര്‍ത്താവിന്റെ അമ്മ അറസ്റ്റില്‍

കോഴിക്കോട്: കുന്നുമ്മക്കരയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മ അറസ്റ്റില്‍. ഒഞ്ചിയം നെല്ലാച്ചേരി ഇല്ലത്ത് താഴക്കുനി നബീസ (60) ആണ് അറസ്റ്റിലായത്. ഡിസംബര്‍ 28 വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ മാനന്തവാടി വനിതാ ജയിലിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് നബീസയെ അറസ്റ്റ് ചെയ്തത്. ജില്ലാ സെഷന്‍സ് കോടതിയില്‍ നബീസ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

കേസില്‍ മരിച്ച ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ അമ്മാവന്‍ ഹനീഫയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഭര്‍ത്താവിന്റെ പിതാവ് മഹമൂദ് ഹാജി, സഹോദരി ഹഫ്‌സത്ത് എ്‌നനിവരെയാണ് ഇനി കേസില്‍ പിടികൂടാനുള്ളത്.

kerala news kerala police police kozhikode