കേരളത്തില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് നാലാം സ്ഥാനം, പ്രധാന കാരണം കുടുംബ പ്രശ്‌നങ്ങള്‍

By Web Desk.06 12 2023

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യനിരക്ക് വര്‍ധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറൊയുടെ (എന്‍സിആര്‍ബി) റിപ്പോര്‍ട്ട്. 2022-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളം നാലാമതാണ്. 28.5 ആണ് കേരളത്തിലെ ആത്മഹത്യനിരക്ക്. സിക്കിമാണ് പട്ടികയില്‍ ഒന്നാമത് (43.1). ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (42.8), പോണ്ടിച്ചേരി (29.7) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

 

10,162 ആത്മഹത്യകളാണ് 2022-ല്‍ സംസ്ഥാനത്ത് സംഭവിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യകളുടെ എണ്ണത്തിന്റെ 5.9 ശതമാനവും കേരളത്തിലാണ്. 2021-ല്‍ ആത്മഹത്യകളുടെ എണ്ണം 9,549 ആയിരുന്നു. ആത്മഹത്യ ചെയ്തവരില്‍ കൂടുതലും പുരുഷന്മാരാണ്, 8,031. സ്ത്രീകളുടെ സംഖ്യ 2,129.

 

ആത്മഹത്യക്കുള്ള കാരണങ്ങളും എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൂരിഭാഗം കേസുകളിലും കാരണം കുടുംബപ്രശ്‌നങ്ങളാണെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു.

 


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, ഹെല്‍പ്ലൈന്‍ നമ്പര്‍ - 1056, 0471- 2552056)

 

 

 

OTHER SECTIONS