'ഇന്ത്യ' മുന്നണിയിലെ സീറ്റു വിഭജനം: മൂന്നാഴ്ചയ്ക്കകം തീരുമാനമെന്ന് ലാലു പ്രസാദ് യാദവ്

പ്രതിപക്ഷ 'ഇന്‍ഡ്യ' മുന്നണിയിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം മൂന്നാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.

author-image
anu
New Update
'ഇന്ത്യ' മുന്നണിയിലെ സീറ്റു വിഭജനം: മൂന്നാഴ്ചയ്ക്കകം തീരുമാനമെന്ന് ലാലു പ്രസാദ് യാദവ്

പട്‌ന: പ്രതിപക്ഷ 'ഇന്‍ഡ്യ' മുന്നണിയിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം മൂന്നാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പേര് ഉയര്‍ന്നു വന്നതില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അമര്‍ഷത്തിലാണെന്ന വാര്‍ത്തകള്‍ ലാലു നിഷേധിച്ചു. മുന്നണി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ നിതീഷും താനും പങ്കെടുക്കാത്തത് പ്രതിഷേധ സൂചകമായല്ലെന്നും ലാലു വിശദീകരിച്ചു. മാധ്യമങ്ങളോടു സംസാരിക്കാനുള്ളവര്‍ മാത്രമാണ് പത്ര സമ്മേളനത്തില്‍ പങ്കെടുത്തതെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

national news Latest News INDIA alliance