/kalakaumudi/media/post_banners/c3ca919c3f1b32531be11abf13731d34b90299ca4627a04dc9ba8ef0e2b4ee54.jpg)
ന്യൂഡല്‍ഹി: കനേഡിയന്‍ പൗരന്മാര്‍ക്ക് ഇലക്ട്രോണിക് വിസ നല്‍കുന്നത് രണ്ട് മാസത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ച് ഇന്ത്യ. ടൂറിസ്റ്റ് വിസ ഉള്‍പ്പെടെ വിസ സംബന്ധിച്ചുള്ള എല്ലാ സേവനങ്ങളും വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
ഖാലിസ്ഥാന്‍ ഭീകര സംഘടന നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
തുടര്‍ന്ന് കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മാറ്റി വെച്ച ഇന്ത്യ കാനഡയുടെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറക്കാന്‍ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തു.