ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സ്ഥിതി നിരീക്ഷിച്ചതിന് ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം

സ്ഥിതി നിരീക്ഷിച്ചതിന് ശേഷം ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

author-image
Priya
New Update
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സ്ഥിതി നിരീക്ഷിച്ചതിന് ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം

 

ഡല്‍ഹി: സ്ഥിതി നിരീക്ഷിച്ചതിന് ശേഷം ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കും. യുദ്ധം നീണ്ടുപോയാല്‍ ആളുകളെ ഒഴിപ്പിക്കുന്നതിന് നടപടി ആലോചിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഹമാസ് ആക്രമണത്തില്‍ 300 ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 1590 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.ഇസ്രയേല്‍ തിരിച്ചടിച്ചതോടെ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 230 കടന്നു.

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപൂര്‍വേഷ്യയിലെ പ്രധാന രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംഘര്‍ഷങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി.

india Israel palestine conflict