
വിഴിഞ്ഞം: ഇന്ത്യ-ശ്രീലങ്ക ഫെറി സര്‍വീസ് വിജയകരമെന്ന് അധികൃതര്‍. തമിഴ്‌നാട് നാഗപട്ടണം-ശ്രീലങ്ക ട്രിങ്കോമാലി ഫെറി സര്‍വീസിന്റെ പരീക്ഷണ യാത്രയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. യാത്ര ആരംഭിച്ചത് ഈ മാസം ആദ്യമായിരുന്നു.
പരീക്ഷണ യാത്രയ്ക്കായി നിയോഗിച്ച കപ്പല്‍ ചെറിയപാണി ദൗത്യം പൂര്‍ത്തിയാക്കി. കപ്പല്‍ കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ തിങ്കളാഴ്ച വിഴിഞ്ഞം തുറമുഖത്തില്‍ എത്തി. ജനുവരിയില്‍ തുടങ്ങുന്ന സ്ഥിരം ഫെറി സര്‍വീസിനായി മറ്റൊരു കപ്പല്‍ നിയോഗിക്കും. വേഗ കൂടുതലുള്ളതിനാല്‍ രാത്രി യാത്ര ഒഴിവാക്കുന്നതിനായാണ് തിങ്കളാഴ്ച വൈകിട്ടോടെ വിഴിഞ്ഞത്തെ പഴയ വാര്‍ഫിലിലേക്ക് കപ്പല്‍ അടുപ്പിച്ചത്. ചൊവ്വാഴ്ച വീണ്ടും യാത്ര തുടരുമെന്ന് കേരള മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ ആണ് കപ്പലിന്റെ സഞ്ചാരവേഗം.
ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള 4 തവണത്തെ പരീക്ഷണ സര്‍വീസില്‍ ഓരോ തവണയും യാത്രികരുടെ എണ്ണം കൂടുകയായിരുന്നുവെന്നും അവസാന ട്രിപ്പില്‍ 117 പേര്‍ ഉണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. മലയാളിയായ ബിജു പി ജോര്‍ജാണ് കപ്പലിന്റെ ക്യാപ്റ്റന്‍.