യു.എസ് ദുർബലമാണെന്ന് ഇന്ത്യ കരുതുന്നു, അതിനാൽ തന്ത്രപരമായി അവർ റഷ്യയോട് യോജിച്ചു:നിക്കി ഹാലി

താൻ മോദിയുമായി സംസാരിച്ചിട്ടുണ്ട്. യു.എസുമായി സഖ്യമുണ്ടാക്കാനാണ് ഇന്ത്യക്ക് താൽപര്യം.റഷ്യയുടെ പങ്കാളിയാവാൻ ഇന്ത്യക്ക് താൽപര്യമില്ലെന്നും നിക്കി ഹാലെ പറഞ്ഞു.

author-image
Greeshma Rakesh
New Update
യു.എസ് ദുർബലമാണെന്ന് ഇന്ത്യ കരുതുന്നു, അതിനാൽ തന്ത്രപരമായി അവർ റഷ്യയോട് യോജിച്ചു:നിക്കി ഹാലി

വാഷിങ്ടൺ: യു.എസുമായി സഖ്യമുണ്ടാക്കാൻ ഇന്ത്യയ്ക്ക് താൽപര്യമുണ്ടെന്ന് റിപബ്ലിക്കൻ നേതാവ് നിക്കി ഹാലി.എന്നാൽ, അമേരിക്കൻ ഭരണനേതൃത്വത്തിൽ വിശ്വാസമില്ലാത്തതിനാൽ തന്ത്രപരമായി ഇന്ത്യ റഷ്യയോട് അടുക്കുകയായിരുന്നുവെന്നും നിക്കി ഹേലി പറഞ്ഞു.ഫോക്സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് അവരുടെ പരാമർശം.

ഇന്ത്യക്ക് അമേരിക്കൻ ഭരണനേതൃത്വത്തിൽ വിശ്വാസമില്ല. അതിനാൽ യു.എസ് ദുർബലമാണെന്നാണ് അവർ കരുതുന്നത്.താൻ മോദിയുമായി സംസാരിച്ചിട്ടുണ്ട്. യു.എസുമായി സഖ്യമുണ്ടാക്കാനാണ് ഇന്ത്യക്ക് താൽപര്യം.റഷ്യയുടെ പങ്കാളിയാവാൻ ഇന്ത്യക്ക് താൽപര്യമില്ലെന്നും നിക്കി ഹാലെ പറഞ്ഞു.

വിജയിക്കാൻ കഴിയുന്ന രാജ്യമാണ് യു.എസെന്ന് ഇന്ത്യ വിശ്വസിക്കുന്നില്ല. തന്ത്രപരമായാണ് ഇന്ത്യ എപ്പോഴും മുന്നോട്ട് നീങ്ങുന്നത്. റഷ്യയിൽ നിന്നും അവർക്ക് സൈനിക ഉപകരണങ്ങൾ ഉൾപ്പടെ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് റഷ്യയുമായി അവർ സഖ്യമുണ്ടാക്കിയത്. ചൈനയോടുള്ള ആശ്രയത്വം കുറക്കാൻ വലിയ തുകയാണ് പല രാജ്യങ്ങളും മുടക്കുന്നതെന്നും നിക്കി ഹാലി കൂട്ടിച്ചേർത്തു.

യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയായി ആരു വേണമെന്നു തീരുമാനിക്കാനായി നെവാഡ സംസ്ഥാനത്തു നടന്ന റിപ്പബ്ലിക്കൻ അനൗദ്യോഗിക പ്രൈമറിയിലെ പ്രമുഖ സ്ഥാനാർഥിയായിട്ടും നിക്കി ഹാലിക്ക് ദയനീയ പരാജയമുണ്ടായിരുന്നു. ‌യുഎസ് മുൻ പ്രസിഡന്റും പാർട്ടിയുടെ ജനപ്രിയ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ പേര് ഈ ബാലറ്റിൽ ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ വിശ്വസ്ത അണികളെല്ലാം കൂട്ടത്തോടെ ‘ഇവരാരുമല്ല’ (നൺ ഓഫ് ദീസ് കാൻഡിഡേറ്റ്സ്) വോട്ട് ചെയ്യുകയായിരുന്നു.

india america nikki haley india-russia relationship