മഞ്ഞുരുകുന്നു; ഇന്ത്യയിലേക്ക് കനേഡയന്‍ പൗരന്മാര്‍ക്ക് വിസ

ഇന്ത്യയിലേക്ക് കനേഡിയന്‍ പൗരന്മാര്‍ക്ക് വ്യാഴാഴ്ച മുതല്‍ വീസ അനുവദിക്കും. ഇന്ത്യ-കാനഡ ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇന്ത്യ വീസ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

author-image
Web Desk
New Update
മഞ്ഞുരുകുന്നു; ഇന്ത്യയിലേക്ക് കനേഡയന്‍ പൗരന്മാര്‍ക്ക് വിസ

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കനേഡിയന്‍ പൗരന്മാര്‍ക്ക് വ്യാഴാഴ്ച മുതല്‍ വീസ അനുവദിക്കും. ഇന്ത്യ-കാനഡ ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇന്ത്യ വീസ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

സ്ഥിതിഗതികള്‍ സാധാരണ നിലയിലാവുമ്പോള്‍ വീസ നടപടികള്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇവീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിച്ചിരുന്നില്ല.

സുരക്ഷാഭീഷണി മൂലം കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതാണു വീസ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് വിദേശകാര്യ വക്താവ് പറഞ്ഞത്.

നേരത്തെ കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. ഇന്ത്യ നയതന്ത്ര സംരക്ഷണം പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നതിനാലാണ് ഇന്ത്യ വീസ നടപടികള്‍ നിര്‍ത്തിവച്ചിരുന്നത്.

 

india world news canada