500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുള്ള അന്തർവാഹിനി ക്രൂയിസ് മിസൈൽ; പരീക്ഷണം അടുത്തമാസം

രാജ്യത്തെ പ്രതിരോധ സേനയുടെ അതിർത്തികളിലെ ഭീഷണിയെ നേരിടാനുള്ള സൃഷ്ടിക്കുന്ന റോക്കറ്റ് സേനയുടെ ഭാഗമായിരിക്കും ഈ ക്രൂയിസ് മിസൈലുകൾ

author-image
Greeshma Rakesh
New Update
500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുള്ള അന്തർവാഹിനി ക്രൂയിസ് മിസൈൽ; പരീക്ഷണം അടുത്തമാസം

 

ന്യൂഡൽഹി: അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലിന്റെ രണ്ടാം ഘട്ട പരീക്ഷണം മാർച്ച് ആദ്യവാരം നടക്കും.ഡിആർഡിഒ വികസിപ്പിച്ച അന്തർവാഹിനി ക്രൂയിസ് മിസൈലിന് 500 കിലോമീറ്റർ ദൂരപരിധിയുണ്ട്.

പരീക്ഷണ നിരീക്ഷണങ്ങൾ പൂർത്തിയാകുന്നതൊടെ മിസൈലുകൾ ഇന്ത്യൻ പ്രതിരോധസേനയുടെ ഭാഗമായി മാറും. രാജ്യത്തെ പ്രതിരോധ സേനയുടെ അതിർത്തികളിലെ ഭീഷണിയെ നേരിടാനുള്ള സൃഷ്ടിക്കുന്ന റോക്കറ്റ് സേനയുടെ ഭാഗമായിരിക്കും ഈ ക്രൂയിസ് മിസൈലുകൾ.

രാജ്യത്തിന്റെ കിഴക്കൻ തീരത്തുള്ള അന്തർവാഹിനികളിൽ നിന്നാണ് പരീക്ഷണം നടക്കുകയെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലിന്റെ രണ്ടാമത്തെ പരീക്ഷണമാണിത്.

ആദ്യ പരീക്ഷണം ഡിആർഡിഒ 2023 ഫെബ്രുവരിയിൽ നടത്തിയിരുന്നു.നിർഭയ് ക്രൂയിസ് മിസൈലിന് സമാനമാണ് പുതിയ മിസൈൽ. അതിർത്തിയിലെ ഭീഷണികൾ നേരിടാൻ തക്ക കരുത്തുള്ള മിസൈൽ അധികം വൈകാതെ റോക്കറ്റ് സേനയുടെ ഭാഗമാകും.

 

india launch cruise missile submarine