പ്രതിരോധ സഹകരണം ശക്തിപ്പെടുത്തും; യുഎസിലെ സൈനിക ആസ്ഥാനം സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ

സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും ആ​ഗോള വെല്ലുവിളികളെ കുറിച്ചും മുതിർന്ന സൈനികരുമായി മനോജ് പാണ്ഡെ ചർച്ചകൾ നടത്തും.

author-image
Greeshma Rakesh
New Update
പ്രതിരോധ സഹകരണം ശക്തിപ്പെടുത്തും; യുഎസിലെ സൈനിക ആസ്ഥാനം സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: യുഎസ് സൈനിക ആസ്ഥാനം സന്ദർശിച്ച് ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം ലക്ഷ്യമിടുന്നതാണ് കരസേനാ മേധാവിയുടെ യുഎസ്‍ സന്ദർശനം. യുഎസ് സൈനിക ആസ്ഥാനം സന്ദർശിച്ച കരസേന മേധാവി യുഎസിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി.തുടർന്ന് അദ്ദേഹം സ്ട്രൈക്കർ യൂണിറ്റ്, മൾട്ടി-ഡൊമെയ്ൻ ടാസ്‌ക് ഫോഴ്‌സ്, സ്പെഷ്യൽ ഫോഴ്‌സ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി.

പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം വളർത്തുന്നതിനും ഈ സന്ദർശനം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും ആഗോള വെല്ലുവിളികളെ കുറിച്ചും മുതിർന്ന സൈനികരുമായി മനോജ് പാണ്ഡെ ചർച്ചകൾ നടത്തും. യുഎസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ പ്രതിരോധ മേഖലയിലുണ്ടാകുന്ന പ്രശ്നങ്ങളെയും നേരിടുന്ന ഭീഷണകളേയും സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടക്കും.

us Indian army manoj pande bilateral relationship