ഇന്ത്യൻ നാവികസേനയിൽ 10,000ത്തിലധികം ഒഴിവുകൾ; വെളിപ്പെടുത്തി കേന്ദ്ര സർക്കാര്‍

നാവികസേനയിൽ 9,119 നാവികരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. ഇതിൽ തന്നെ 1777 പോസ്റ്റുകൾ ഉദ്യോഗസ്ഥ തലത്തിലുളളതാണ്.

author-image
Greeshma Rakesh
New Update
ഇന്ത്യൻ നാവികസേനയിൽ 10,000ത്തിലധികം ഒഴിവുകൾ; വെളിപ്പെടുത്തി കേന്ദ്ര സർക്കാര്‍

 

ഡൽഹി: ഇന്ത്യൻ നാവിക സേനയിൽ പതിനായിരത്തിലധികം തസ്തികകളിൽ ഒഴിവുകളുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം.പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ആണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.

ഒക്ടോബർ 31 വരെയുള്ള കണക്കുകള്‍ പ്രകാരം നാവികസേനയിൽ 9,119 നാവികരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.

ഇതിൽ തന്നെ 1777 പോസ്റ്റുകൾ ഉദ്യോഗസ്ഥ തലത്തിലുളളതാണ്.

11,979, 76,649 എന്നിങ്ങനെയാണ് നാവികസേനയിലെ ഉദ്യോഗസ്ഥരുടെയും നാവികരുടെയും അംഗീകൃത അംഗസംഖ്യ. 2021ൽ ആകെ 323 ഓഫീസർമാരെ റിക്രൂട്ട് ചെയ്തപ്പോൾ 2022ൽ അത് 386 ആയിരുന്നു. 2021ൽ 5,547 നാവികരെ നാവികസേനയിൽ ഉൾപ്പെടുത്തി. 2022ൽ ഇത് 5,171 ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതെസമയം സൈനിക സാങ്കേതിക വിദ്യയുടെ രൂപകല്പനയുടെയും വികസനത്തിന്റെയും സംസ്ക്കാരം കൊണ്ടുവരുന്നതിനും സഹായധനം നൽകി അവരെ പിന്തുണയ്ക്കുന്നതിനും സ്വകാര്യ വ്യവസായങ്ങളെ പ്രത്യേകിച്ച് എംഎസ്എംഇകളെയും സ്റ്റാർട്ടപ്പുകളേയും പങ്കാളികളാക്കാനും സാങ്കേതിക വികസന ഫണ്ട് ഉപയോഗിക്കുമെന്നും അജയ് ഭട്ട് പറഞ്ഞു.

 

indian navy shortage personnel central governmet