ഉദ്യോഗസ്ഥര്‍ക്ക് ഇനിമുതൽ കുര്‍ത്തയും പൈജാമയും ധരിക്കാം; ഉത്തരവ് പുറത്തിറക്കി നാവികസേന

സൈന്യത്തിന്റെ സംസ്‌കാരത്തില്‍ നിന്നും രീതികളില്‍ നിന്നും കൊളോണിയല്‍ കാലഘട്ടത്തിന്റെ അടയാളങ്ങള്‍ ഒഴിവാക്കക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് പുതിയ മാറ്റം

author-image
Greeshma Rakesh
New Update
ഉദ്യോഗസ്ഥര്‍ക്ക് ഇനിമുതൽ കുര്‍ത്തയും പൈജാമയും ധരിക്കാം; ഉത്തരവ് പുറത്തിറക്കി നാവികസേന

ന്യൂഡല്‍ഹി: നാവികസേന ഉദ്യോഗസ്ഥരുടെ പരമ്പരാഗത വസ്ത്രമായി കുര്‍ത്തയും പൈജാമയും.കുര്‍ത്തയും പൈജാമയും കൈയില്ലാത്ത കോട്ടും ഷൂവും അടക്കമുള്ളവ പരമ്പരാഗത വസ്ത്രമായി ഉദ്യോഗസ്ഥര്‍ക്ക് അണിയാമെന്നാണ് നാവികസേന പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

സൈന്യത്തിന്റെ സംസ്‌കാരത്തില്‍ നിന്നും രീതികളില്‍ നിന്നും കൊളോണിയല്‍ കാലഘട്ടത്തിന്റെ അടയാളങ്ങള്‍ ഒഴിവാക്കക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് പുതിയ മാറ്റം.അതേസമയം, യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലും ഈ വസ്ത്രധാരണരീതി അനുവദിക്കില്ല.

വസ്ത്രത്തിന്റെ നിറം, രൂപം എന്നിവയെ കുറിച്ചും കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ട്. കാല്‍മുട്ടിന് തൊട്ടുമുകളില്‍വരെ നീളമുള്ള, കൈയറ്റം വരെയുള്ള സ്ലീവും അതിന് അറ്റത്ത് ബട്ടണും അടങ്ങുന്നതാണ് കുര്‍ത്ത. ഇതിന്റെ അതേ നിറത്തിലോ അല്ലെങ്കിൽ ചെറിയ വ്യത്യാസമുള്ള നിറത്തിലോ ആയിരിക്കണം പൈജാമ.

വശങ്ങളില്‍ പോക്കറ്റുകളും അരയില്‍ ഇലാസ്റ്റിക്കുമായിരിക്കണം. വ്യത്യസ്ത നിറത്തിലുള്ള ജാക്കറ്റില്‍ അതേനിറത്തിലുള്ള പോക്കറ്റ് ഉള്‍പ്പെടുത്താം.അതെസമയം വനിതാ ഉദ്യോഗസ്ഥര്‍ക്ക് കുര്‍ത്ത-ചുരിദാര്‍, കുര്‍ത്ത-പലാസോ എന്നീ വസ്ത്രങ്ങള്‍ ധരിക്കുന്നതിനായുള്ള നിര്‍ദേശങ്ങളും നാവികസേന പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല നാവികസേനാ ഉദ്യോഗസ്ഥരുടെ റാങ്കും ഇന്ത്യന്‍ രീതികളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

'

india indian navy kurta and pyjama dress code