ഒരു ഇന്ത്യന്‍ വിജയഗാഥ! റാഞ്ചിയ കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന

അറബികടലില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെയും മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന. മുന്നറിയിപ്പ് നല്‍കിയതോടെ കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയെന്നും കപ്പല്‍ അടുത്ത തീരത്ത് എത്തിക്കാനുള്ള സഹായം നല്‍കുകയാണെന്നും നാവിക സേന അറിയിച്ചു.

author-image
Web Desk
New Update
ഒരു ഇന്ത്യന്‍ വിജയഗാഥ! റാഞ്ചിയ കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന

ഡല്‍ഹി: അറബികടലില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെയും മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന. മുന്നറിയിപ്പ് നല്‍കിയതോടെ കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയെന്നും കപ്പല്‍ അടുത്ത തീരത്ത് എത്തിക്കാനുള്ള സഹായം നല്‍കുകയാണെന്നും നാവിക സേന അറിയിച്ചു.

സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പല്‍ കടല്‍ക്കൊളളക്കാര്‍ റാഞ്ചിയത്. നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈയാണ് ദൃത്യത്തില്‍ പങ്കാളിയായത്.

ഐഎന്‍എസ് ചെന്നൈ കപ്പലില്‍ നിന്ന് ഹെലികോപ്റ്റര്‍ റാഞ്ചിയ കപ്പലിന് അടുത്തേക്ക് അയച്ചു. കൊള്ളക്കാരോട് കപ്പല്‍ ഉപേക്ഷിക്കാന്‍ മുന്നറിയിപ്പ് നല്‍കി. പിന്നാലെ കപ്പലിനുളളില്‍ കടന്നാണ് നാവികസേന ദൗത്യം പൂര്‍ത്തിയാക്കിയത്.

ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോക്ക് എന്ന ചരക്കു കപ്പലാണ് വ്യാഴാഴ്ച വൈകിട്ട് കൊള്ള സംഘം റാഞ്ചിയത്. അറബികടലില്‍ വച്ച് കപ്പല്‍ തട്ടിയെടുത്തുവെന്ന സന്ദേശം ബ്രിട്ടീഷ് സൈനിക ഏജന്‍സിയാണ് ഇന്ത്യന്‍ നാവിക സേനയ്ക്ക് നല്കിയത്. നാവിക സേനയുടെ നിരീക്ഷണ വിമാനം വെളളിയാഴ്ച രാവിലെ കപ്പലിന് മുകളിലൂടെ പറന്ന് സ്ഥിതി വിലയിരുത്തി. തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.

india Indian army indian navy