ബിബിസിയെ നയിക്കാൻ ഇന്ത്യൻ വംശജൻ; ഡോ.സമീർ ഷായുടെ നിയമനത്തിന് ബ്രീട്ടീഷ് സർക്കാർ അനുമതി

By Greeshma Rakesh.08 12 2023

imran-azhar

 

 


ലണ്ടൻ: ഇന്ത്യൻ വംശജനായ സമീർ ഷാ അടുത്ത ബിബിസി ചെയർമാൻ.ബ്രീട്ടീഷ് സർക്കാരാണ് ചെയർമാൻ സ്ഥാനത്തേയ്ക്ക് അദ്ദേഹത്തെ മാനനിർദേശം ചെയ്തത്.മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായുള്ള സംഭാഷണങ്ങൾ ചോർന്നതിനെ തുടർന്ന് ബിബിസി ചെയർമാനായിരുന്ന റിച്ചാർഡ് ഷാർപ്പിൻ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് 71 കാരനായ സമീർഷായുടെ നിയമനം.

 


1952-ൽ മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് സമീർ ഷായുടെ ജനനം.1960-ലാണ് അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. ബി.ബി.സി.യിൽ കറന്റ് അഫയേഴ്‌സ് ആൻഡ് പൊളിറ്റിക്കൽ പ്രോഗ്രാമുകളുടെ തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ- റേഡിയോ പ്രൊഡക്ഷൻ കമ്പനിയായ ജൂനിപ്പറിന്റെ സിഇഒയും ഉടമയുമയും കൂടിയായ സമീർഷാ ബിബിസിയുടെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

 


40 വർഷത്തിലേറെയായി പ്രക്ഷേപണ മേഖലയിൽ പ്രവർത്തിക്കുന്ന സമീർഷായുടെ സേവനങ്ങൾക്ക് 2019-ൽ എലിസബത്ത് രാജ്ഞി കമാർഡർ ഓഫ് ബ്രീട്ടീഷ് എംപയർ ബഹുമതി നൽകി ആദരിച്ചിരുന്നു.മാത്രമല്ല 2002-ൽ റോയൽ ടെലിവിഷൻ സൊസൈറ്റിയുടെ ഫെലോയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 


സമീർ ഷായെ നിയമിച്ചു കൊണ്ടുള്ള ഋഷി സുനക് സർക്കാരിന്റെ ഉത്തരവിനെ ബിബിസി സ്വാഗതം ചെയ്തു. ഔപചാരിക നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ ചെയർപേഴ്‌സണായി തങ്ങൾ കാത്തിരിക്കുകയാണെന്ന് ബിബിസി വൃത്തങ്ങൾ അറിയിച്ചു.

 

 

OTHER SECTIONS