അയോധ്യയിലേക്ക് 200 സ്പെഷ്യൽ ട്രെയിനുകൾ; സർവീസ് വിവരങ്ങൾ...

author-image
Greeshma Rakesh
New Update
അയോധ്യയിലേക്ക് 200 സ്പെഷ്യൽ ട്രെയിനുകൾ; സർവീസ് വിവരങ്ങൾ...

ന്യൂഡൽഹി: രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങ് നടക്കാനിരിക്കെ അയോധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവ്വീസുകളുമായി ഇന്ത്യൻ റെയിൽവേ. 'ആസ്ത സ്പെഷ്യൽ' എന്ന പേരിലാണ് ട്രെയിനുകൾ സർവീസ് നടത്തുക. ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിന് ശേഷമാകും ട്രെയിനുകൾ സർവീസുകൾ ആരംഭിക്കുക. രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് ട്രെയിനുകളാണ് സർവീസ് നടത്തുക.അയോധ്യ ധാം സ്റ്റേഷനിലേക്കും തിരിച്ചും 100 ദിവസത്തേക്കാണ് സർവീസ്.

ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, ജമ്മു കശ്മീർ, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ. ഐആർസിടിസി വഴി മാത്രമാകും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക. വെജിറ്റേറിയൻ ഭക്ഷണമാകും ട്രെയിനിൽ വിതരണം ചെയ്യുകയെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. റിസർവേഷൻ, സൂപ്പർഫാസ്റ്റ് ചാർജുകൾ, കാറ്ററിംഗ് ചാർജുകൾ, സർവീസ് ചാർജ്, ജിഎസ്ടി തുടങ്ങിയ നിരക്കുകൾ ബാധകമാകും.

ഡൽഹിയിൽ നിന്നുള്ള സർവീസുകൾ

ന്യൂഡൽഹി സ്റ്റേഷൻ - അയോധ്യ - ന്യൂഡൽഹി സ്റ്റേഷൻ

ആനന്ദ് വിഹാർ - അയോധ്യ - ആനന്ദ് വിഹാർ

നിസാമുദ്ദീൻ - അയോധ്യ - നിസാമുദ്ദീൻ

പഴയ ഡൽഹി റെയിൽവേ സ്റ്റേഷൻ - അയോധ്യ ധാം - പഴയ ഡൽഹി റെയിൽവേ സ്റ്റേഷൻ

മഹാരാഷ്ട്രയിൽ നിന്നുള്ള സർവീസുകൾ

മുംബൈ - അയോധ്യ - മുംബൈ

നാഗ്പൂർ - അയോധ്യ - നാഗ്പൂർ

പൂനെ - അയോധ്യ - പൂനെ

വാർധ - അയോധ്യ - വാർധ

ജൽന - അയോധ്യ - ജൽന

ഗോവ - 1 ആസ്ത സ്പെഷ്യൽ

തെലങ്കാനയിൽ നിന്നുള്ള സർവീസുകൾ

സെക്കന്തരാബാദ് - അയോധ്യ - സെക്കന്തരാബാദ്

കാസിപേട്ട് ജന. - അയോധ്യ - കാസിപേട്ട് ജന

തമിഴ്നാട്ടിൽ നിന്നുള്ള സർവീസുകൾ

ചെന്നൈ - അയോധ്യ - ചെന്നൈ

കോയമ്പത്തൂർ - അയോധ്യ - കോയമ്പത്തൂർ

മധുര - അയോധ്യ - മധുര

സേലം - അയോധ്യ - സേലം

ജമ്മു കശ്മീരിൽ നിന്നുള്ള സർവീസുകൾ

ജമ്മു- അയോധ്യ-ജമ്മു

കത്ര - അയോധ്യ - കത്ര

കാവലായി അയോധ്യയിൽ 100 സ്നൈപ്പർമാർ; സരയൂ നദി മുതൽ കമാൻഡോകൾ, 10,000 സിസിടിവിയുടെ നിരീക്ഷണം

ഗുജറാത്തിൽ നിന്നുള്ള സർവീസുകൾ

ഉദ്‌ന - അയോധ്യ - ഉദ്‌ന

ഇൻഡോർ - അയോധ്യ - ഇൻഡോർ

മെഹ്സാന - സലാർപൂർ - മെഹ്സാന

വാപി - അയോധ്യ - വാപി

വഡോദര - അയോധ്യ - വഡോദര

പാലൻപൂർ - സലാർപൂർ - പാലൻപൂർ

വൽസാദ് - അയോധ്യ - വൽസാദ്

സബർമതി - സലാർപൂർ - സബർമതി

മധ്യപ്രദേശിൽ നിന്നുള്ള സർവീസുകൾ

ഇൻഡോർ - അയോധ്യ - ഇൻഡോർ

ബിനാ - അയോധ്യ - ബിനാ

ഭോപ്പാൽ - അയോധ്യ - ഭോപ്പാൽ

ജബൽപൂർ - അയോധ്യ - ജബൽപൂർ

അയോധ്യയിലേക്കുള്ള ട്രെയിനുകൾക്ക് ഓരോ സംസ്ഥാനത്തുനിന്നും റൂട്ടുകൾ അനുവദിക്കും. അയോധ്യയിൽ യാത്ര അവസാനിപ്പിക്കുന്നത തരത്തിലാണ് സർവീസ്. വടക്ക് - കിഴക്ക് നിന്ന് അയോധ്യയിലേക്ക് അഞ്ച് റൂട്ടുകളാണുള്ളത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം - ഗുവാഹത്തി എന്നിവടങ്ങളിൽ നിന്നാണ് മിക്ക ട്രെയിനുകളും സർവീസ് ആരംഭിക്കുക. കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് സർവീസുകളൊന്നും ഇതുവരെ റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല.

indian railway ayodhya ram temple Ayodhya aastha special train