ഇന്ത്യക്കാര്‍ക്ക് 62 രാജ്യങ്ങളിലേക്ക് ഇനി വിസയില്ലാതെ യാത്ര ചെയ്യാം

ഖത്തര്‍ അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഇനി മുതല്‍ യാത്ര ചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ഇനി മുതല്‍ യാത്ര ചെയ്യാം

author-image
Web Desk
New Update
ഇന്ത്യക്കാര്‍ക്ക് 62 രാജ്യങ്ങളിലേക്ക് ഇനി വിസയില്ലാതെ യാത്ര ചെയ്യാം

ന്യൂഡല്‍ഹി: ഖത്തര്‍ അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഇനി മുതല്‍ യാത്ര ചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ഇനി മുതല്‍ യാത്ര ചെയ്യാം. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2024 അനുസരിച്ച് ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരമുണ്ടായത്.

ഖത്തറിന് പുറമെ ഒമാന്‍, ഇറാന്‍, ജോര്‍ദാന്‍, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, മാലദ്വീപ്, മ്യാന്‍മര്‍, ഖസാക്കിസ്ഥാന്‍ തുടങ്ങിയ 62 രാജ്യങ്ങളിലേക്കാണ് ഇനി വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാനാവുന്നത്.

 

 

india national news world news qatar