2024 നവംബർ 10 മുതൽ മെയ് 10 വരെ വിസയില്ലാതെ തായ്‌ലൻഡ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് അവസരം

വിസയില്ലാതെ തായ്‌ലൻഡ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് അവസരമൊരുങ്ങുന്നു. തായ് ടൂറിസം അനുസരിച്ച് 2023 നവംബർ 10 മുതൽ 2024 മെയ് 10 വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ തായ്‌ലൻഡ് സന്ദർശിക്കാം. 30 ദിവസം വരെ അവിടെ തങ്ങാം.

author-image
Greeshma Rakesh
New Update
2024 നവംബർ 10 മുതൽ മെയ് 10 വരെ വിസയില്ലാതെ തായ്‌ലൻഡ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് അവസരം

വിസയില്ലാതെ തായ്‌ലൻഡ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് അവസരമൊരുങ്ങുന്നു. തായ് ടൂറിസം അനുസരിച്ച് 2023 നവംബർ 10 മുതൽ 2024 മെയ് 10 വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ തായ്‌ലൻഡ് സന്ദർശിക്കാം. 30 ദിവസം വരെ അവിടെ തങ്ങാം.

ഇവിടെ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ ലഭിക്കുന്നതിനായി ഇന്ത്യൻ, തായ്‌വാൻ പൗരന്മാർക്ക് തായ്‌ലൻഡ് ഇപ്പോൾ വിസ ആവശ്യകത ഒഴിവാക്കിയിട്ടുണ്ട്. ഈ സെപ്റ്റംബറിൽ ചൈനീസ് പൗരന്മാർക്കും വിസ ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യൻ സ‍ഞ്ചാരുകളെ സംബന്ധിച്ചിടത്തോളം ഇത്  ഇരട്ടിമധുരമാണ്. കാരണം 2024 മാർച്ച് 31 വരെയുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അടുത്തിടെ ശ്രീലങ്കയും വിസയില്ലാതെ പ്രവേശിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു.

കോവിഡിന് ശേഷം, നിരവധി രാജ്യങ്ങളിലെ ടൂറിസം ബോർഡുകൾ ഇന്ത്യൻ യാത്രക്കാരെ ആകർഷിക്കുന്നതിനായി മത്സരിക്കുകയാണ്. ഈ വർഷം ഇതുവരെ മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയ്ക്ക് ശേഷം ഏകദേശം 12 ലക്ഷം പേർ എത്തിയ ഇന്ത്യ തായ്‌ലൻഡിലെ നാലാമത്തെ വലിയ ടൂറിസം ഉറവിടമാണ്.

ഇന്ത്യൻ സർക്കാരിന്റെ കണക്കുകൾ പ്രകാരം വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം 2011-ൽ 1.4 കോടിയിൽ നിന്ന് 2019-ൽ 2.7 കോടിയായി ഉയർന്നിട്ടുണ്ട്. പിന്നീട് രണ്ട് പാൻഡെമിക് വർഷത്തെ യാത്രാ നിയന്ത്രണങ്ങൾക്കും ക്ലോസ്ഡ് ഓർഡറുകൾക്കും ശേഷം 2022-ൽ അത് വീണ്ടും 2.1 കോടിയായി ഉയർന്നു.

ഴിഞ്ഞ വർഷം, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യക്കാർ യാത്രചെയ്യാൻ ലക്ഷ്യംവച്ച 10 രാജ്യങ്ങൾ ഇവയാണ് യുഎഇ (ഏകദേശം 59 ലക്ഷം അല്ലെങ്കിൽ 28%); സൗദി അറേബ്യ (24 ലക്ഷം / 11.5%); യുഎസ്എ (17 ലക്ഷം / 8%); സിംഗപ്പൂർ (9.9 ലക്ഷം / 4.7%); തായ്‌ലൻഡ് (9.3 ലക്ഷം / 4.4%); യുകെ (9.2 ലക്ഷം / 4.3%); ഖത്തർ (8.7 ലക്ഷം / 4.1%); കുവൈറ്റ് (8.3 ലക്ഷം / 3.9%); കാനഡ (7.7 ലക്ഷം / 3.6%), ഒമാൻ (7.2 ലക്ഷം / 3.4%).

india Tourism Thailand thai toourism visa free travel