സമ്പന്ന രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും പൗരത്വവും; ഒന്നാം സ്ഥാനത്ത് ഇന്ത്യാക്കാര്‍

2019 മുതല്‍ സമ്പന്ന രാജ്യങ്ങളിലേക്കു കുടിയേറുന്നതിലും വിദേശരാജ്യങ്ങളുടെ പൗരത്വം നേടുന്നതിലും ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് ഇന്ത്യ.

author-image
Greeshma Rakesh
New Update
സമ്പന്ന രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും പൗരത്വവും; ഒന്നാം സ്ഥാനത്ത് ഇന്ത്യാക്കാര്‍

 

ന്യൂഡല്‍ഹി:സമ്പന്ന രാജ്യങ്ങളിലേക്കു കുടിയേറുന്നതിലും വിദേശരാജ്യങ്ങളുടെ പൗരത്വം നേടുന്നതിലും ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍.പാരീസ്-ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ ഔട്ട്‌ലുക്ക പുറത്തിറക്കിയ ഒഇസിഡി 2023 റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ സമ്പന്ന രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നതും പൗരത്വം നേടുന്നതും ഇന്ത്യക്കാരാണ്.

മെക്‌സിക്കോ, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ കഴിഞ്ഞാല്‍ കൂടുതല്‍ കുടിയേറ്റക്കാരുള്ളത്.വിദേശ പൗരന്മാര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ കാനഡയും വളര്‍ച്ച കൈവരിച്ചു.

 
അതെസമയം യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ കുടിയേറ്റം. 2019 ല്‍ 1.55 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കു കുടിയേറിയത്. 2021ല്‍ അത് 1.32 ലക്ഷം പേരായി.

2020 ല്‍ 2.2 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് സമ്പന്ന രാജ്യങ്ങളിലേയ്ക്ക് കുടിയേറി.2021-ലാകട്ടെ 4 ലക്ഷം പേരാണ് രാജ്യം വിട്ടത്. 2022 ലെ കണക്കുകള്‍ റിപ്പോര്‍ട്ടിലില്ലെങ്കിലും അത് 2021 നേക്കാള്‍ കൂടുതലാണെന്നാണ് വിലയിരുത്തല്‍.

 

usa india canada rich nations citizenship