/kalakaumudi/media/post_banners/53cb5df08eb63c9c703da20c5be11ec95df260ee35a42ac3b3c741ca6fe22f2a.jpg)
കാസര്‍കോട്: കാസര്‍കോട് തൊട്ടിലില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ട് മാസം പ്രായമുള്ള മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്നയുടെയും മകള്‍ ഷഹ്‌സ മറിയം ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.