ന്യൂഡല്‍ഹി: ഐഎസ്‌ഐഎസ് നെറ്റുവര്‍ക്ക് കേസുമായി നാല് സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും എന്‍ഐഎ റെയ്ഡ്.
കര്‍ണാടകയിലെ 11 ഇടത്തും ജാര്‍ഖണ്ഡിലെ നാലിടത്തും മഹാരാഷ്ട്രയിലെ മൂന്നിടത്തും ഡല്‍ഹിയില്‍ ഒരു സ്ഥലത്തുമാണ് എന്‍ഐഎ പരിശോധന നടത്തുന്നത്.
അതേസമയം, എന്‍ഐഎ കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ 40 ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് 15 പേരെ അറസ്റ്റ് ചെയ്തു. ഐഎസ്‌ഐഎസ് മൊഡ്യൂളിലെ നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണവും രേഖകളും എന്‍ഐഎ പിടികൂടിയിരുന്നു.
വിദേശത്ത് നിന്നുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്നും രാജ്യത്തു ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.