/kalakaumudi/media/post_banners/5295808e38253fdab43d684faadd603e3590b93413ea971b8b0fa15c0bec61e1.jpg)
ടെല്‍ അവീവ്: ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാറുകളില്‍ രക്ഷപ്പെടുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇത് ഉള്‍പ്പടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. 24 മണിക്കൂറിനുള്ളില്‍ ഗാസ വിടണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെ പതിനായിരങ്ങള്‍ വടക്കന്‍ ഗാസയില്‍ നിന്ന് വീട് വിട്ട് പലായനം ചെയ്തു.സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോകുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി.
ഗാസയില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാന്‍ ചര്‍ച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു. ഉചിതമായ സമയത്ത് യുദ്ധത്തില്‍ പങ്കുചേരുമെന്ന് ലെബനോനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി.
അതേസമയം, ഇസ്രയേലില്‍ നിന്ന് ഇന്ത്യാക്കാരുമായുള്ള ഓപ്പറേഷന്‍ അജയ് രണ്ടാം വിമാനം അല്‍പസമയത്തിനകം ഡല്‍ഹിയില്‍ എത്തും.