സിറിയന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം

സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങള്‍ക്കു നേരെ ഇസ്രയേലിന്റെ ആക്രമണം. സിറിയന്‍ ദേശീയ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

author-image
Web Desk
New Update
സിറിയന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം

 

ഡമസ്‌കസ്: സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങള്‍ക്കു നേരെ ഇസ്രയേലിന്റെ ആക്രമണം. സിറിയന്‍ ദേശീയ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഡമാസ്‌കസ്, അലെപ്പോ വിമാനത്താവളങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വ്യോമാക്രമണത്തില്‍ വിമാനത്താവളത്തിന്റെ റണ്‍വെകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിമാനത്താവളങ്ങളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച സിറിയക്കുനേരെ ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുകയാണ്. ഇതിനു പിന്നാലെയാണ് സിറിയയ്ക്കു നേരെയും ആക്രമണമുണ്ടായത്.

അഞ്ചു ദിവസമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ ഇരുപക്ഷത്തുമായി മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി ഫോണില്‍ സംസാരിച്ചു.

 

 

hamas syria israel israel hamas conflict palastine