/kalakaumudi/media/post_banners/c40c63cd3951950d79fa550daf2cc56428cf828d0a766b43021a0bb208192ba4.jpg)
ഗാസ: ഇസ്രയേല്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ നടത്തിയ ബോംബ് ആക്രമണത്തില്‍ 195 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നേതാക്കള്‍.
50 പേരാണ് കൊല്ലപ്പെട്ടതെന്നാണ് നേരത്തെ പുറത്ത്‌വന്ന റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ പലസ്തീന്‍കാരും 320 വിദേശ പൗരന്മാരും ബുധനാഴ്ച റഫാ അതിര്‍ത്തിയിലൂടെ ഈജിപ്തിലേക്ക് കടന്നു.
ഓസ്ട്രേലിയ, ഓസ്ട്രിയ, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ്, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, യുകെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് അതിര്‍ത്തി കടന്നത്.
ഇന്ന് റഫാ അതിര്‍ത്തി വീണ്ടും തുറക്കുമെന്നും കൂടുതല്‍ വിദേശികള്‍ക്ക് പുറത്തുകടക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഏകദേശം 7,500 വിദേശ പാസ്പോര്‍ട്ട് കൈവശം വെച്ചവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാസ വിടുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.