ഇസ്രായേല്‍- ഹമാസ് യുദ്ധം; കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു

ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ 1600 പേര്‍ കൊല്ലപ്പെട്ടു. 900 ഇസ്രായേലികളും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു.

author-image
Priya
New Update
ഇസ്രായേല്‍- ഹമാസ് യുദ്ധം; കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു

ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ 1600 പേര്‍ കൊല്ലപ്പെട്ടു. 900 ഇസ്രായേലികളും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു.

ഹമാസിന്റെ 1290 കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടുവെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. 30 ലെറെ ഇസ്രയേല്‍ പൗരന്മാര്‍ ബന്ദികളാണെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു.

ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ തുടങ്ങി. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയവരെ പരസ്യമായി കൊല്ലുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.

israel hamas war