/kalakaumudi/media/post_banners/02fb8475c8dc2066d599d7194cdb6f418f627573d9ceccb29014d262c1d18394.jpg)
ഹമാസ് ഒക്ടോബര്‍ 7 ന് ആക്രമണം നടത്തി ഒരു മാസം പിന്നിടുമ്പോള്‍ ഞങ്ങളുടെ സൈന്യം ഗാസ സിറ്റിയുടെ ഹൃദയ ഭാഗത്താണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗല്ലന്റ്. കര, വ്യോമ, കടല്‍ സേനകളുടെ ഏകോപനത്തിലൂടെയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതെന്ന് ഗല്ലന്റ് പറഞ്ഞു.
അതേസമയം, സ്ഥലങ്ങള്‍ സൈന്യം വളഞ്ഞിട്ടുണ്ടെന്നും ഗാസയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയിലെ ജനങ്ങളോട് തെക്ക് ഭാഗത്തേക്ക് പോകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. യുദ്ധത്തിന് ശേഷം ഗാസയുടെ സുരക്ഷ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുക്കുമെന്നും നേതന്യാഹു പറഞ്ഞു.
400 ലധികം യു എസ് പൗരന്മാര്‍ ഇപ്പോള്‍ ഗാസ വിട്ട് റാഫ വഴി ഈജിപ്തിലേക്ക് പ്രവേശിച്ചതായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.
നേരത്തെ, തെക്കന്‍ ഗാസ നഗരങ്ങളായ ഖാന്‍ യൂനിസ്, റഫ,ദേര്‍ അല്‍ ബലാഹ് എന്നിവിടങ്ങളിലെ വ്യോമക്രമണങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
