ഇസ്രയേല്‍ - ഹമാസ് യുദ്ധം; കൊല്ലപ്പെട്ടത് നാലായിരത്തിരധികം കുട്ടികള്‍, ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന് അന്റോണിയോ ഗുട്ടെറസ്

By priya.08 11 2023

imran-azhar

 


ഗാസ: ഇസ്രയേല്‍ - ഹമാസ് യുദ്ധം ഒരുമാസം പിന്നിടുമ്പോള്‍ ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

 

വെടി നിര്‍ത്തല്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇസ്രയേല്‍ ഗാസയില്‍ തുടരുന്ന സൈനിക ആക്രമണത്തില്‍ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു.

 

ഇതില്‍ 4104 പേരും കുട്ടികളാണ്. വടക്കന്‍ ഗാസയില്‍ ഭക്ഷ്യ വസ്തുക്കളും ഇന്ധനവുമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ഗാസയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കാന്‍ യു എ ഇ തീരുമാനിച്ചിട്ടുണ്ട്.

 

യു എ ഇ പ്രസിഡന്റിന്റെ നിര്‍ദ്ദേമനുസരിച്ച് അഞ്ച് വിമാനങ്ങള്‍ ആശുപത്രി സാമഗ്രികളുമായി ഗാസയില്‍ എത്തും. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം പൂര്‍ണതോതില്‍ മുന്നോട്ടുപോകുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്.

 

ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

മനുഷ്യത്വ പരമായ വെടി നിര്‍ത്തലിന് യു എന്‍ വീണ്ടും ആഹ്വാനം ചെയ്തു. എന്നാല്‍ ബന്ദികളെ വിട്ടയ്ക്കും വരെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.

 

 

OTHER SECTIONS