/kalakaumudi/media/post_banners/24636bf890ae73a2d20e6c1127c9304a4156792ebbfc86e8780e505ab54321b0.jpg)
ടെല്‍അവീവ്: ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതോടെ വടക്കന്‍ ഗാസയില്‍ നിന്ന് ആളുകള്‍ കൂട്ടമായി പലായനം ചെയ്യുന്നു. കഴിഞ്ഞ 48 മണിക്കൂറിനകം 4 ലക്ഷം പേര്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളുള്‍പ്പടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.പല സ്ഥലങ്ങളിലും 24 മണിക്കൂര്‍ നേരം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം മാത്രമാണ് അവശേഷിക്കുന്നത്.
അതേസമയം, പലസ്തീനില്‍ കുടുങ്ങിയ വിദേശികളെ അടക്കം ഒഴിപ്പിക്കാന്‍ ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. കരയുദ്ധത്തിന് തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം തുടരുകയാണ്.
ഇരുപക്ഷത്തുമായി ഇതുവരെ 3900ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രയേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു.
ഇറാന്‍ ഇടപെട്ടാല്‍ ഉണ്ടാകുന്ന വന്‍ സംഘര്‍ഷ സാധ്യതയ്ക്ക് ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു. ചൈന ഇറാനെ സഹായിച്ചേക്കാമെന്ന് ഇന്ത്യയുടെ വിലയിരുത്തല്‍.