ജോ ബൈഡന്‍- ബെഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ച 18 ന്; പലസ്തീന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, പലസ്തീന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.

author-image
Priya
New Update
ജോ ബൈഡന്‍- ബെഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ച 18 ന്; പലസ്തീന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

ടെല്‍അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, പലസ്തീന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.

അതിനിടെ, ഗാസയിലെ ആശുപത്രിയില്‍ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേല്‍ രംഗത്ത് വന്നു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് നിഷേധ കുറിപ്പിറക്കി. ലോകം മുഴുവന്‍ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്.

നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പില്‍ പറയുന്നു. ഇസ്ലാമിക് ജിഹാദികള്‍ ഇസ്രയേലിനെതിരെ തൊടുത്ത മിസൈല്‍ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്ന് ഇസ്രായേല്‍ സൈനിക വക്താവും അറിയിച്ചു.

joe biden israel hamas war Benjamin Netanyahu