/kalakaumudi/media/post_banners/de80aa808e33b1c2207ac7a2daf728bf5d4aa34f58d50996b75b12429cc84b2e.jpg)
ഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ദൗത്യം 'ഓപ്പറേഷന്‍ അജയ്' ഇന്ന് തുടങ്ങും. ടെല്‍ അവീവില്‍ നിന്ന് ഇന്ത്യന്‍ സമയം ഇന്ന് രാത്രി ആദ്യ പ്രത്യേക വിമാനം പുറപ്പെടും.
ഇതിന് വേണ്ടി ചാര്‍ട്ടേഡ് വിമാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കിയതായി എംബസി അറിയിച്ചു.
ഇസ്രയേലില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരം ശേഖരിക്കാന്‍ തുടങ്ങിയതായും എംബസി വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചത്.
പതിനെണ്ണായിരം ഇന്ത്യാക്കാരും ഗുജറാത്തില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യന്‍ വംശജരും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സ്ഥിതി നിരീക്ഷിക്കാന്‍ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂര്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്.ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാര്‍ക്ക് ബന്ധപ്പെടാന്‍ കൂടുതല്‍ ഹെല്‍പ് ലൈന്‍ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്.
യുദ്ധ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.