ഇസ്രയാല്‍-ഹമാസ് യുദ്ധം; പലസ്തീന്‍ പ്രസിഡന്റ് റഷ്യയിലേക്ക്, പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന്‌ റിപ്പോര്‍ട്ട്.

author-image
Priya
New Update
ഇസ്രയാല്‍-ഹമാസ് യുദ്ധം; പലസ്തീന്‍ പ്രസിഡന്റ് റഷ്യയിലേക്ക്, പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന്‌ റിപ്പോര്‍ട്ട്.

സംഭവത്തില്‍ ഹമാസിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നതാണ് റഷ്യയുടെ നിലപാട്. ഇതിനിടെയാണ് പലസ്തീന്‍ പ്രസിഡന്റ് റഷ്യന്‍ സന്ദര്‍ശനത്തിനെത്തുന്നത്.

പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്‍ ഹഫീസിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ക്രെംലിന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇരുപക്ഷത്തോടും വെടിനിര്‍ത്താന്‍ പുടിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

 

 

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണസംഖ്യ 4000 കടന്നു, രണ്ടായിരത്തിലധികം വീടുകള്‍ തകര്‍ന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 4000 കടന്നതായി അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ പശ്ചിമ മേഖലയെയാണ് ഭൂകമ്പം സാരമായി ബാധിച്ചിരിക്കുന്നത്.

തുടര്‍ച്ചയായ രണ്ട് ഭൂകമ്പങ്ങളില്‍ രണ്ടായിരത്തിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിശദമാക്കി.

20 ഗ്രാമങ്ങളിലായി 1980 മുതല്‍ 2000 വീടുകള്‍ തകര്‍ന്നുവെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വക്താവ് തിങ്കളാഴ്ച കാബൂളില്‍ വിശദമാക്കിയത്. ശനിയാഴ്ച പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രക്ഷാപ്രവര്‍ത്തനം അവസാനിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ മേഖലയില്‍ രണ്ട് തുടര്‍ ഭൂചലനങ്ങളും ഉണ്ടായിട്ടുണ്ട്.

1000 ത്തിലധികം രക്ഷാ പ്രവര്‍ത്തകര്‍ 35 സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വക്താവ് വിശദമാക്കിയത്.

israel hamas war Palestine russia vladimir putin