ഇസ്രയേല്‍-ഹമാസ് യുദ്ധം; ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍, പൗരന്മാരെ ഒഴിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍

ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാംദിനത്തിലേക്ക് കടന്നു. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. രാത്രി ഗാസയില്‍ 70 ഹമാസ് കേന്ദ്രങ്ങളില്‍ കൂടി രാത്രി ബോംബിട്ടുവെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

author-image
Priya
New Update
ഇസ്രയേല്‍-ഹമാസ് യുദ്ധം; ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍, പൗരന്മാരെ ഒഴിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാംദിനത്തിലേക്ക് കടന്നു. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. രാത്രി ഗാസയില്‍ 70 ഹമാസ് കേന്ദ്രങ്ങളില്‍ കൂടി രാത്രി ബോംബിട്ടുവെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

അതേസമയം, മുതിര്‍ന്ന ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ സൈന്യം. ഗാസ ഒരിക്കലും ഇനി പഴയതുപോലെ ആവില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

ഉടന്‍ തന്നെ കരയിലൂടെയുള്ള സൈനിക നീക്ക ആരംഭിക്കുമെന്ന് ഇസ്രയേല്‍ അമേരിക്കയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, നുഴഞ്ഞ് കയറിയ ഹമാസ് സംഘം ഇപ്പോഴും ഇസ്രയേലില്‍ തുടരുകയാണെന്നാണ് വിവരം.

ഇന്നലെ തെക്കന്‍ ഇസ്രയേലില്‍ വ്യത്യസ്ത സംഭവങ്ങളില്‍ ഒമ്പത് ഹമാസുകരെ കൊലപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു. അതേസമയം, യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങള്‍ പൗരന്മാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കി.

ഇസ്രയേലില്‍ നിന്ന് കാനേഡിയന്‍ പൗരന്മാരെ ഉടന്‍ ഒഴിപ്പിക്കുമെന്ന് കാനഡ അറിയിച്ചു. ഹംഗറി, അല്‍ബേനിയ, തായ്ലന്‍ഡ്, മെക്‌സിക്കോ, കംബോഡിയ, ബള്‍ഗേറിയ, റുമേനിയ രാജ്യങ്ങള്‍ ഒഴിപ്പിക്കല്‍ തുടരുകയാണ്.

israel hamas war