സിറിയയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഇസ്രയേൽ മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ദമാസ്‌കസ്, അലേപ്പോ വിമാനത്താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.അതെസമയം ആക്രമണക്കിനു പിന്നാലെ വിമാനങ്ങൾ ലതാകിയയിലേക്ക് തിരിച്ചുവിട്ടു.

author-image
Greeshma Rakesh
New Update
സിറിയയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഇസ്രയേൽ മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

കെയ്‌റോ: സിറിയയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഇസ്രയേലിന്റെ മിസൈലാക്രമണം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും വിമാനത്താവളങ്ങൾ സർവീസ് നിർത്തുകയും ചെയ്തതായി സന സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ദമാസ്‌കസ്, അലേപ്പോ വിമാനത്താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.അതെസമയം ആക്രമണക്കിനു പിന്നാലെ വിമാനങ്ങൾ ലതാകിയയിലേക്ക് തിരിച്ചുവിട്ടു.

തലസ്ഥാനമായ ഡമാസ്‌കസിലെയും വടക്കൻ നഗരമായ അലപ്പോയിലെയും സർക്കാർ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലാണ് മിസൈലാക്രമണം നടന്നത്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രണ്ടാഴ്ച പിന്നിടുന്നതിനിടെ ഇത് രണ്ടാം തവണയാണ് ആക്രമണം സിറിയൻ വിമാനസർവ്വീസുകളെ ബാധിക്കുന്നത്. പുലർച്ചെ 5:25 ന് ഡമാസ്‌കസ്, അലപ്പോ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.

ലതാകിയയുടെ പടിഞ്ഞാറ് മെഡിറ്ററേനിയൻ ഭാഗത്തുനിന്നും അധിനിവേശ സിറിയൻ ഗോലന്റെ ഭാഗത്ത് നിന്നുമാണ് ഒരേസമയം മിസൈൽ ആക്രമണം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അലപ്പോ വിമാനത്താവളത്തിന് നേരെ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു.

death syria israel hamas war Missile attack israel missile attack damascus airport