250 ബന്ദികളെ രക്ഷപ്പെടുത്തി ഇസ്രയേല്‍; ദൃശ്യങ്ങള്‍ പുറത്ത്

ഗാസ സുരക്ഷാ അതിര്‍ത്തിക്ക് അടുത്ത് ബന്ദികളാക്കിയ 250 പേരെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടു.

author-image
Priya
New Update
250 ബന്ദികളെ രക്ഷപ്പെടുത്തി ഇസ്രയേല്‍; ദൃശ്യങ്ങള്‍ പുറത്ത്

ജറുസലം: ഗാസ സുരക്ഷാ അതിര്‍ത്തിക്ക് അടുത്ത് ബന്ദികളാക്കിയ 250 പേരെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടു.

സൂഫ ഔട്ട്പോസ്റ്റിലേക്ക് അതിക്രമിച്ച് കയറിയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ 'ഷായെറ്റെറ്റ് 13' യൂണിറ്റ് ബന്ദികളെ രക്ഷപ്പെടുത്തിയത്. ഇതിനിടെ 60 ഹമാസുകാര്‍ കൊല്ലപ്പെട്ടു.

ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലി അടക്കം 60-ലധികം ഹമാസുകാരെ കൊലപ്പെടുത്തുകയും 26 പേരെ പിടികൂടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു.

ഇസ്രയേല്‍ സൈന്യം കെട്ടിടത്തിനകത്തേക്ക് പോകുന്നതും വെടിയൊച്ചകളുമെല്ലാമാണ് ഇസ്രയേല്‍ സേന പുറത്തിട്ട വീഡിയോയില്‍ ഉള്ളത്.

അതേസമയം, ഇസ്രയേല്‍ - ഹമാസ് യുദ്ധം ഏഴാം ദിവസത്തിലേക്കു കടന്നു. യുദ്ധത്തില്‍ ഇസ്രയേലില്‍ 1,200 പേരും ഗാസയില്‍ 1,400 പേരും കൊല്ലപ്പെട്ടു. കൂടാതെ, 1,500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ ഇസ്രയേലില്‍ കണ്ടെത്തി.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

israel hamas war