പകൽ അൽ ജസീറ റിപ്പോർട്ടർ, രാത്രിയിൽ ഹമാസ് ഭീകരൻ: ഗാസ റിപ്പോർട്ടറിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

By Greeshma Rakesh.12 02 2024

imran-azhar

 

 

ഗാസ:അൽ ജസീറയുടെ ഗാസ റിപ്പോർട്ടർ മുഹമ്മദ് വാഷ ഹമാസിന്റെ മുതിർന്ന കമാൻഡറായി പ്രവർത്തിക്കുന്നവെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്). വടക്കൻ ഗാസ മുനമ്പിൽ നിന്ന് മുഹമ്മദ് വാഷയുടേതെന്ന് പറയപ്പെടുന്ന ഒരു ലാപ്‌ടോപ്പ് ഐഡിഎഫ് കണ്ടെടുത്തതായി ഐഡിഎഫിൻ്റെ ഇസ്രായേലി അറബിക് വക്താവ് ലെഫ്റ്റനൻ്റ് അവിചയ് അദ്രേ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.ഖത്തർ ആസ്ഥാനമായ മാദ്ധ്യമസ്ഥാപനമാണ് അൽ ജസീറ.

 

 


ഹമാസ് കമാൻഡറെന്ന നിലയിൽ വാഷയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചിത്രങ്ങൾ ലാപ്ടോപ്പിൽ ഉണ്ടായിരുന്നതായി അദ്രെയ് പറഞ്ഞു. ഒക്ടോബർ 7-ന്റെ ആക്രമണത്തിൽ ഹമാസ് ഭീകരർ ഉപയോഗിച്ചതിന് സമാനമായ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപകരണങ്ങളും ഡ്രോണുകളും ഉൾപ്പെടെ വിവിധ ആയുധങ്ങൾ കൈകാര്യം ചെയ്യുന്ന 32 കാരനായ റിപ്പോർട്ടറുടെ ചിത്രങ്ങളാണ് ലാപ്‌ടോപ്പിൽ നിന്ന് ലഭിച്ചത്.

 

 


വാഷയ്‌ക്കെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളോട് അൽ ജസീറയോ ഖത്തർ സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അൽ ജസീറ മാദ്ധ്യമപ്രവർത്തകന് പലസ്തീൻ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് ഇത് ആദ്യ സംഭവമല്ല. ഇതിന് മുൻപും തെളിവുകളെ മുൻനിർത്തി ഐഡിഎഫ് ഇക്കാര്യം ഉന്നയിച്ചിരുന്നു.

OTHER SECTIONS