വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍; ഗാസയിലും വെസ്റ്റ് ബാങ്കിലും വെടിവയ്പ്പ്

By Web Desk.27 11 2023

imran-azhar

 

 

ഗാസ: വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായി പാലിക്കാതെ ഇസ്രായേല്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയെങ്കിലും ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും വെടിവയ്പ്പ് തുടരുകയാണ്.

 

മധ്യഗാസയിലെ അഭയാര്‍ത്ഥി ക്യാംപിനു നേരെ ഞായറാഴ്ചയും ആക്രമണമുണ്ടായി. സംഭവത്തില്‍ പലസ്തീന്‍ കാരനായ കര്‍ഷകന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

വെസ്റ്റ് ബാങ്കില്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു കുട്ടിയടക്കം 8 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. സേനയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് വെടിവയ്പ്പുണ്ടായത്.

 

ഒക്ടോബര്‍ 7 ന് ശേഷം വെസ്റ്റ് ബാങ്കില്‍ 239 പേരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ ആശുപത്രികള്‍, റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ആസ്ഥാനം എന്നിവയ്ക്ക് നേരെയും വെടിവയ്പ്പുണ്ടായി. ഇതുവരെ ഗാസയില്‍ 15,000 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 6000 പേര്‍ കുട്ടികളാണ്.

 

 

 

 

 

OTHER SECTIONS