ജപ്പാന്‍ സ്മാര്‍ട്ട് ലാന്‍ഡര്‍ ചന്ദ്രനില്‍

ചന്ദ്രന്റെ സമഗ്രപഠനത്തിനായി പുറപ്പെട്ട ജപ്പാന്റെ സ്മാര്‍ട് ലാന്‍ഡര്‍ ലക്ഷ്യം കണ്ടു.

author-image
Athira
New Update
ജപ്പാന്‍ സ്മാര്‍ട്ട് ലാന്‍ഡര്‍ ചന്ദ്രനില്‍

 

ടോക്കിയോ; ചന്ദ്രന്റെ സമഗ്രപഠനത്തിനായി പുറപ്പെട്ട ജപ്പാന്റെ സ്മാര്‍ട് ലാന്‍ഡര്‍ ലക്ഷ്യം കണ്ടു. മൂണ്‍ സ്‌നൈപര്‍ എന്നു പേരുള്ള സ്മാര്‍ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ (സ്ലിം) ശനിയാഴ്ച പുലര്‍ച്ചെ 12.20ന്, ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 8.50 ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. നേരത്തേ ഉദ്ദേശിച്ചിരുന്ന സ്ഥലത്തിന് 100 മീറ്റര്‍ അടുത്ത് ഇറങ്ങാന്‍ കഴിഞ്ഞതായാണ് ആദ്യം ലഭിച്ച വിവരങ്ങള്‍.

ആശയവിനിമയം സ്ഥാപിക്കാന്‍ സാധിച്ചതിനു പിന്നാലെ ആദ്യ സന്ദേശങ്ങളെത്തി. സോളര്‍ പാനല്‍ പ്രവര്‍ത്തിക്കാത്തതു മൂലം ലാന്‍ഡര്‍ പൂര്‍ണമായും ബാറ്ററിയെ ആശ്രയിക്കുകയാണിപ്പോള്‍. ചന്ദ്രോപരിതലേക്കിറങ്ങുന്ന അഞ്ചാമത്തെ രാജ്യമാണ് ജപ്പാന്‍.

Latest News news updates