ജനപ്രിയ ജാപ്പനീസ് കോമിക്‌സ് 'ഡ്രാഗൺ ബോൾ' സ്രഷ്ടാവ് അകിര തൊറിയാമ അന്തരിച്ചു

ഡ്രാഗൺ ബോൾ സൃഷ്ടിക്കുന്നതിന് മുമ്പ് ഡ്രാഗൺ ക്വസ്റ്റ് സീരീസ്, ക്രോണോ ട്രിഗർ, ക്രോണോ ട്രിഗർ തുടങ്ങിയ നിരവധി ജനപ്രിയ വീഡിയോ ഗെയിമുകളുടെ ക്യാരക്ടർ ഡിസൈനറായി പ്രവർത്തിച്ചു

author-image
Greeshma Rakesh
New Update
ജനപ്രിയ ജാപ്പനീസ് കോമിക്‌സ് 'ഡ്രാഗൺ ബോൾ' സ്രഷ്ടാവ് അകിര തൊറിയാമ അന്തരിച്ചു

ടോക്കിയോ:ലോകമെമ്പാടും ജനപ്രീതിനേടിയ ജാപ്പനീസ് കോമിക്‌സുകളിലൊന്നായ “ഡ്രാഗൺ ബോൾ” കോമിക്സിൻ്റെയും ആനിമേഷൻ കാർട്ടൂണുകളുടെയും സ്രഷ്ടാവ് അകിര തൊറിയാമ അന്തരിച്ചു.68 വയസായിരുന്നു. അക്യൂട്ട് സബ്ഡ്യൂറൽ ഹെമറ്റോമയെ (മസ്തിഷ്കത്തിന് സമീപമുള്ള ഒരു തരം രക്തസ്രാവം) തുടർന്നാണ് മരണം. മാർച്ച് 1 നായിരുന്നു അന്ത്യം.

വെള്ളിയാഴ്ച ‘ ഡ്രാഗൺ ബോൾ’ വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹത്തിൻ്റെ മരണവാർത്ത പ്രൊഡക്ഷൻ ടീം പങ്കുവെച്ചത്. കുടുംബാംഗങ്ങളും വളരെ കുറച്ച് സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.1984 ലാണ് ഡ്രാഗൺ ബോൾ കോമിക് സീരീസ് ആദ്യമായി പുറത്തിറങ്ങുന്നത്.തുടർന്ന് ലോകമെമ്പാടും ജനപ്രീതി നേടുകയായിരുന്നു.

ജപ്പാനിലെ ഐച്ചിയിലെ നഗോയയിലാണ് അകിര തൊറിയാമയുടെ ജനനം.ചെറുപ്പം മുതലേ ചിത്രകലയിൽ താൽപ്പര്യമുണ്ടായിരുന്നു. ഡ്രാഗൺ ബോൾ’ സൃഷ്ടിക്കുന്നതിന് മുമ്പ്, ഡ്രാഗൺ ക്വസ്റ്റ് സീരീസ്, ക്രോണോ ട്രിഗർ, ക്രോണോ ട്രിഗർ തുടങ്ങിയ നിരവധി ജനപ്രിയ വീഡിയോ ഗെയിമുകളുടെ ക്യാരക്ടർ ഡിസൈനറായി പ്രവർത്തിച്ചു.

തങ്ങളുടെ ബാല്യകാലത്തിൻ്റെ ഭാഗമായി മാറിയ കഥാപാത്രങ്ങളുടെ സ്രഷ്ടാവിൻ്റെ വേർപാട് ഡ്രാഗൺ ബോൾ ഫ്രാഞ്ചൈസിയുടെയും ആനിമേഷൻ കമ്മ്യൂണിറ്റിയുടെയും ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

japan death Dragon ball Akira Toriyama manga series