
തിരുവനന്തപുരം: ജപ്പാന്‍ സംഘം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ചു.
സംസ്ഥാനത്തെ ഐ ടി എക്കോ സിസ്റ്റത്തെക്കുറിച്ച് പഠിക്കാനും സഹകരണ സാധ്യതകള്‍ തേടിയുമാണ് ജപ്പാന്‍ സംഘം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ചത്. ജപ്പാന്‍ നഗരമായ മാത്ത്‌സ്യുവിന്റെ മേയര്‍ അഖീതോ യുസേദ ഉള്‍പ്പടെ 21 അംഗ സംഘമായിരുന്നു ഇന്നലെ തലസ്ഥാനത്ത് എത്തിയത്.
ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ്പീരിയന്‍ ടെക്നോളജീസ്, ഇന്‍ഡോ ജപ്പാന്‍ ചേമ്പര്‍ ഒഫ് കൊമേഴ്‌സ് കേരള ഘടകം എന്നിവയുടെ പ്രതിനിധികളും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.
മത്ത്‌സ്യു നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഒസാമു യനിഗിആര, മത്ത്‌സ്യു സിറ്റി ഇന്‍ഡസ്ട്രി ആന്‍ഡ് ഇക്കണോമിക് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍ തോറു മത്ത്‌സൂറ, മത്ത്‌സ്യൂ ഇന്‍ഡസ്ട്രിയല്‍ സപ്പോര്‍ട്ട് സെന്റര്‍ ഡയറക്ടര്‍ തൊഷിയ കൊഡ, മത്ത്‌സ്യൂ സിറ്റി ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍ കസൂയ യൊഷിയോക എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ടെക്‌നോപാര്‍ക്ക് സി.എം.ഒ മഞ്ജിത് ചെറിയാന്‍ ഇവരെ സ്വീകരിക്കുകയും ടെക്നോപാര്‍ക്കിന്റെ ചരിത്രം,വളര്‍ച്ച,ബിസിനസ് അവസരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ടെക്നോപാര്‍ക്ക് പ്രൊജക്ട്‌സ് ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണും ടെക്നോപാര്‍ക്കിനെ പ്രതിനിധീകരിച്ച് സംസാരിച്ചു.