ഹമാസ് ആക്രമണത്തില്‍ 14 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ബൈഡന്‍

ഇസ്രയേല്‍- ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കന്‍ യുദ്ധവിമാനം ആയുധങ്ങളുമായി ഇസ്രയേലിലെത്തി.

author-image
Priya
New Update
ഹമാസ് ആക്രമണത്തില്‍ 14  അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ബൈഡന്‍

ഗാസ: ഇസ്രയേല്‍- ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കന്‍ യുദ്ധവിമാനം ആയുധങ്ങളുമായി ഇസ്രയേലിലെത്തി.

ഹമാസ് ആക്രമണത്തില്‍ 14 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്ന് ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.

അതേസമയം, യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ വ്യാഴാഴ്ച്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം, ബന്ദികളെ മോചിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇസ്രയേലിന്റെ 'അയേണ്‍ ഡോമിന്റെ' തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും അമേരിക്ക നല്‍കും.

america joe biden israel hamas war