'ഹമാസിനെപ്പോലെയുള്ള ഭീകരരെയും പുടിനെപ്പോലെയുള്ള സ്വേച്ഛാധിപതികളെയും ജയിക്കാന്‍ അനുവദിക്കില്ല'

യുക്രൈനെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന പുടിന്റെ ആഗ്രഹം നമ്മള്‍ തടഞ്ഞില്ലെങ്കില്‍ അയാള്‍ യുക്രൈനില്‍ മാത്രം ഒതുങ്ങുകയില്ല. നമ്മള്‍ യുക്രൈനിന്റെ സ്വാതന്ത്രം ഇല്ലാതാക്കാന്‍ പുടിനെ അുവദിച്ചാല്‍ ലോകമെമ്പാടുമുള്ള അക്രമികള്‍ ഇത് ആവര്‍ത്തിക്കാന്‍ ധൈര്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

author-image
Priya
New Update
'ഹമാസിനെപ്പോലെയുള്ള ഭീകരരെയും പുടിനെപ്പോലെയുള്ള സ്വേച്ഛാധിപതികളെയും ജയിക്കാന്‍ അനുവദിക്കില്ല'

പ്രൈംടൈം ഓവല്‍ ഓഫീസ് പ്രസംഗത്തില്‍ യുക്രൈനിലും ഇസ്രയേലിലും നടക്കുന്ന യുദ്ധങ്ങളെക്കുറിച്ച് പരാമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

ഹമാസും പുടിനും പ്രതിനിധീകരിക്കുന്നത് വ്യത്യസ്ത ഭീഷണികളാണ്. എന്നാല്‍ അവര്‍ അത് പൊതുവായി പങ്കിടുന്നു. ജനാധിപത്യത്തെ മുഴുവനായും ഉന്മൂലനം ചെയ്യുകയാണ് ഇരുവര്‍ക്കും വേണ്ടതെന്ന് ബൈഡന്‍ പറഞ്ഞു.

രണ്ട് ജനാധിപത്യ രാജ്യങ്ങളെയും പിന്തുണയ്ക്കാന്‍ അദ്ദേഹം അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു.ഒരു മഹത്തായ രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തങ്ങളില്‍ ചെറിയ പക്ഷപാതപരവും രോഷാകുലവുമായ രാഷ്ട്രീയത്തെ അനുവദിക്കാനാവില്ല.

ഹമാസിനെപ്പോലുള്ള ഭീകരരെയും പുടിനെപ്പോലുള്ള സ്വേച്ഛാധിപതികളെയും ജയിക്കാന്‍ അനുവദിക്കില്ല. അമേരിക്കന്‍ നേതൃത്വമാണ് ലോകത്തെ ഒരുമിച്ച് നിര്‍ത്തുന്നത്.

അമേരിക്കയില്‍ നമ്മെ സുരക്ഷിതരാക്കുന്നത് അമേരിക്കന്‍ സഖ്യങ്ങളാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പങ്കാളി രാഷ്ട്രമായി ഞങ്ങളെ മാറ്റുന്നത് അമേരിക്കന്‍ മൂല്യങ്ങളാണ് അദ്ദേഹം പറഞ്ഞു.

അതെല്ലാം നഷ്ടപ്പെടുത്തി ഞങ്ങള്‍ യുക്രൈനില്‍ നിന്ന് അകന്നു പോയാലും ഇസ്രായേലിനോട് പുറംതിരിഞ്ഞു നിന്നാലും അത് കൊണ്ടൊരു ഗുണവുമില്ല.
രണ്ട് യുദ്ധങ്ങള്‍ക്കുമുള്ള പിന്തുണ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ് എന്ന് പ്രസിഡന്റ് പറഞ്ഞു.

യുക്രൈനെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന പുടിന്റെ ആഗ്രഹം നമ്മള്‍ തടഞ്ഞില്ലെങ്കില്‍ അയാള്‍ യുക്രൈനില്‍ മാത്രം ഒതുങ്ങുകയില്ല. നമ്മള്‍ യുക്രൈനിന്റെ സ്വാതന്ത്രം ഇല്ലാതാക്കാന്‍ പുടിനെ അുവദിച്ചാല്‍ ലോകമെമ്പാടുമുള്ള അക്രമികള്‍ ഇത് ആവര്‍ത്തിക്കാന്‍ ധൈര്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

israel hamas war joe biden vladimir putin