/kalakaumudi/media/post_banners/e403a40aeb932d162229917c975030453ea3b34b18c4ceff484722549e9ffa5d.jpg)
ബെംഗളൂരു: രാജ്യതലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായി മികവ് തെളിയിച്ച കെ.എസ്.സച്ചിദാനന്ദമൂര്‍ത്തി (66) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. അദ്ദേഹം അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശേഷം വെന്റിലേറ്ററിലായിരുന്നു.
മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡല്‍ഹി റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗണ്‍സില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.ദര്‍ലഭ് സിങ് സ്മാര മീഡിയ അവാര്‍ഡ്, കര്‍ണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്‌കാരം എന്നിവ അദ്ദേഹം സ്വന്തമാക്കി.
Summary: Senior journalist Sachidananda Murthy passes away