ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം 24 ന്; 1:30 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്. പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതിയോടെയാണ് ഖബറടക്കം.

author-image
Priya
New Update
ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം 24 ന്; 1:30 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

പത്തനംതിട്ട: അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്. പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതിയോടെയാണ് ഖബറടക്കം.

അതിന് മുന്‍പ് 12.30 മുതല്‍ 1.30 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടിയും മുഖ്യമന്ത്രിക്ക് വേണ്ടിയും ജില്ലാ കളക്ടര്‍ റീത്ത് സമര്‍പ്പിക്കും.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതി നല്‍കും.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ചയാണ് ഫാത്തിമ ബീവി അന്തരിച്ചത്.

ഫാത്തിമ ബീവി സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായിരുന്നു. തമിഴ്‌നാട് ഗവര്‍ണര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം തുടങ്ങി രാജ്യത്തിന്റെ ഔദ്യോഗിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

justice fathima beevi