മന്ത്രിസഭയില്‍ കടന്നപ്പള്ളിയും ഗണേഷും; നവകേരള സദസ്സിനുശേഷം സത്യപ്രതിജ്ഞ

ഡിസംബറില്‍ മന്ത്രിസഭാ പുനസംഘടനയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. രാമചന്ദ്രന്‍ കടന്നപ്പള്ളിയെയും ഗണേഷ് കുമാറിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും.

author-image
Web Desk
New Update
മന്ത്രിസഭയില്‍ കടന്നപ്പള്ളിയും ഗണേഷും; നവകേരള സദസ്സിനുശേഷം സത്യപ്രതിജ്ഞ

തിരുവനന്തപുരം: ഡിസംബറില്‍ മന്ത്രിസഭാ പുനസംഘടനയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. രാമചന്ദ്രന്‍ കടന്നപ്പള്ളിയെയും ഗണേഷ് കുമാറിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. അഹമ്മദ് ദേവര്‍കോവിലിനും ആന്റണി രാജുവിനും പകരമായാണ് ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്.

നവകേരള സദസിന് ശേഷം മന്ത്രിസഭ പുനസംഘടിപ്പിക്കും. മറ്റു മന്ത്രിമാരില്‍ മാറ്റം ഉണ്ടാകില്ലെന്ന സൂചനയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ നല്‍കിയത്. 4 ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ഇടതു മുന്നണി തീരുമാനം.

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡല്‍ഹിയില്‍ ജനുവരിയില്‍ ഇടതു മുന്നണി സമരം നടത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രതിഷേധ യോഗങ്ങള്‍ ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും എംഎല്‍എമാരും പങ്കെടുക്കും.

റെയില്‍വേയുടെ കാര്യത്തിലും കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ സഹകരണവും തേടും. ഇതിനു ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ ചുമതലപ്പെടുത്തിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ramachandran kadannappalli kb ganesh kumara kerala