'കെഎസ്ആര്‍ടിസിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല; തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ട്'

മന്ത്രിയായാല്‍ കെഎസ്ആര്‍ടിസിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ പ്രശ്‌നങ്ങളുണ്ട്.

author-image
Priya
New Update
'കെഎസ്ആര്‍ടിസിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല; തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ട്'

 

തിരുവനന്തപുരം: മന്ത്രിയായാല്‍ കെഎസ്ആര്‍ടിസിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ പ്രശ്‌നങ്ങളുണ്ട്.

തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാല്‍ കെഎസ്ആര്‍ടിസിയെ വിജയിപ്പിക്കാമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ബസുകള്‍ കൂടുതലായി ഇറക്കും.

അത് വലിയ മാറ്റമാകും. കെഎസ്ആര്‍ടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടര്‍ച്ച ഉണ്ടാകണം. കോര്‍പറേഷനെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എളുപ്പമല്ല.

എന്നാല്‍ തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി. മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ സിനിമാ താരം എന്ന നിലയില്‍ സിനിമ വകുപ്പ് കൂടി കിട്ടിയാല്‍ സന്തോഷം.

എന്നാല്‍ സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടില്ല. കേരളത്തിലെ സിനിമ മേഖലക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത് മുന്‍പ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ്.

എന്തിനെയും എതിര്‍ക്കുക പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം ഉയര്‍ത്തുന്ന പല കാര്യങ്ങളും ആരോപണങ്ങള്‍ മാത്രവായി അവസാനിക്കുന്നു.

കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തില്‍ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങള്‍ എന്തിനെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം നവകേരള സദസിനെതിരായ സമരങ്ങള്‍ എന്തിനെന്ന് വ്യക്തമല്ലെന്നും പറഞ്ഞു.

k b ganesh kumar ksrtc