ഞാന്‍ ഇനി ഒരു തീരുമാനവും പറയില്ല, ഉദ്യോഗസ്ഥര്‍ അറിയിക്കും: കെ ബി ഗണേഷ്‌കുമാര്‍

ഇലക്ട്രിക് ബസ് വിവാദത്തില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. വൈദ്യുതി ബസുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനായി ഇനി ഒരു തീരുമാനം പറയാനില്ലെന്ന് മന്ത്രി പറഞ്ഞു.

author-image
anu
New Update
ഞാന്‍ ഇനി ഒരു തീരുമാനവും പറയില്ല, ഉദ്യോഗസ്ഥര്‍ അറിയിക്കും: കെ ബി ഗണേഷ്‌കുമാര്‍

 

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. വൈദ്യുതി ബസുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനായി ഇനി ഒരു തീരുമാനം പറയാനില്ലെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് ബസുകളുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പഠനം നടക്കുന്നതേയുള്ളൂവെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വലിയ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടിപോലും അദ്ദേഹത്തിന് എതിരായ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

'ഞാന്‍ ആരെയും ദ്രോഹിക്കാറില്ല. പക്ഷേ, ചില ആളുകള്‍ക്ക് എന്നെ ഉപദ്രവിക്കാനുള്ള ഉദ്ദേശ്യമുണ്ട്. എനിക്കതില്‍ യാതൊരു വിരോധവുമില്ല. എന്തിനാണ് അവര്‍ എന്നെ ദ്രോഹിക്കുന്നതെന്ന് അറിയില്ല. സത്യം മാത്രമേ പറയാറുള്ളൂ', എന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പ്രതികരിച്ചു.

k b ganesh kumar kerala news Latest News ksrtc