ശബരിമലയില്‍ ഗാനഗന്ധര്‍വന് ജന്മനക്ഷത്ര ദിനത്തില്‍ ശതാഭിഷേക മംഗളം

ശതാഭിഷിക്തനാകുന്ന ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ യേശുദാസിന് മംഗളങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ജന്‍മനക്ഷത്ര ദിനമായ ജനുവരി 12 ന് ശബരിമല അയ്യപ്പ സ്വാമിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തും .

author-image
Web Desk
New Update
ശബരിമലയില്‍ ഗാനഗന്ധര്‍വന് ജന്മനക്ഷത്ര ദിനത്തില്‍ ശതാഭിഷേക മംഗളം

പത്തനംതിട്ട: ശതാഭിഷിക്തനാകുന്ന ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ യേശുദാസിന് മംഗളങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ജന്‍മനക്ഷത്ര ദിനമായ ജനുവരി 12 ന് ശബരിമല അയ്യപ്പ സ്വാമിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തും .

ജന്‍മനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തില്‍ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകള്‍ നടത്തും. ജനുവരി 12 ന് വെള്ളിയാഴ്ച ഡോ.കെ.ജെ യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരില്‍ പുലര്‍ച്ചെ ഗണപതിഹോമവും സഹസ്രനാമാര്‍ച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തും.

ഗാനഗന്ധര്‍വ്വനു വേണ്ടി നെയ്യഭിഷേകവും നടത്തുന്നുണ്ട്.

ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകള്‍ നടത്തുക. ശബരിമല അയ്യപ്പ സ്വാമിയെ ഉണര്‍ത്തുന്ന അയ്യപ്പസുപ്രഭാതവും ഉറക്കുന്ന ഹരിവരാസന സങ്കീര്‍ത്തനവും ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയിലാണ്.

 

Sabarimala lord ayyappa music k j yesudas